നരേന്ദ്ര മോദി ഫ്രാൻസിൽ എത്തി; മാക്രോണുമായി ചര്‍ച്ച നടത്തും
Monday, February 10, 2025 11:36 PM IST
ന്യൂഡല്‍ഹി: ഫ്രഞ്ച് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പാരീസിലെത്തി. പാരീസിൽ ലോക നേതാക്കളുടെയും രാജ്യാന്തര ടെക് സിഇഒമാരുടെയും സമ്മേളനമായ എഐ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനൊപ്പം അധ്യക്ഷത വഹിക്കും.
ഉച്ചകോടിക്കു ശേഷം ഇമ്മാനുവൽ മക്രോണുമായി മോദി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണം വളർത്തിയെടുക്കുന്നതായിരിക്കും പ്രധാന ചർച്ച. തുടർന്നു മാർസെയിലിലേക്കു പോകുന്ന പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും.
ഇതിനുശേഷമായിരിക്കും യുഎസിലേക്ക് പുറപ്പെടുക. 12,13 തീയതികളിലാണ് യുഎസ് സന്ദർശനം. ഇമ്മാനുവല്‍ മാക്രോണും ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചകളിലൂടെ ഇന്ത്യ-ഫ്രാന്‍സ്, ഇന്ത്യ-യുഎസ് ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന പ്രതീക്ഷ നേരത്തെ മോദി പങ്കുവച്ചിരുന്നു.