കരുവന്നൂരിൽ നടന്നത് അഴിമതി: എം.വി.ഗോവിന്ദൻ
Monday, February 10, 2025 11:18 PM IST
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് അഴിമതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് എം.വി.ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്.
അഴിമതി നടത്തിയവരെ സംഘടന സംരക്ഷിച്ചില്ല. നടപടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരു ചെയ്താലും നടപടി ഉണ്ടാകും. സഹകരണ മേഖലയിലെ തെറ്റായ പ്രവണത വച്ചു പൊറുപ്പിക്കില്ല.
ഇല്ലാത്ത അഴിമതിയുടെ പേരിൽ ഇഡി ഉൾപ്പെടെയുള്ള ഏജൻസികളുടെ വേട്ടയാടലിനെ പാർട്ടി പ്രതിരോധിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.