തി​രു​വ​ന​ന്ത​പു​രം: പാ​തി വി​ല ത​ട്ടി​പ്പ് കേ​സി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന സാ​യി ഗ്രാ​മം ഗ്ലോ​ബ​ല്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ കെ.​എ​ൻ.​ആ​ന​ന്ദ​കു​മാ​ർ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

ക​ണ്ണൂ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ആ​ന​ന്ദ​കു​മാ​റി​നെ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. മൂ​വാ​റ്റു​പ്പു​ഴ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലും ഇ​യാ​ൾ മു​ഖ്യ പ്ര​തി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ന​ന്ദ​കു​മാ​ർ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യ​ത്. നി​ല​വി​ൽ ആ​ന​ന്ദ​കു​മാ​ർ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ളു​ടെ ശാ​സ്ത​മം​ഗ​ല​ത്തെ വീ​ട് പൂ​ട്ടി​യ നി​ല​യി​ലാ​ണ്.