പാതി വില തട്ടിപ്പ് കേസ്; ആനന്ദകുമാർ മുൻകൂർ ജാമ്യം തേടി
Monday, February 10, 2025 9:49 PM IST
തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ ആരോപണം നേരിടുന്ന സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് കെ.എൻ.ആനന്ദകുമാർ മുൻകൂർ ജാമ്യം തേടി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദകുമാറിനെ പ്രതി ചേർത്തിട്ടുണ്ട്. മൂവാറ്റുപ്പുഴയിൽ രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ മുഖ്യ പ്രതിയാകുമെന്നാണ് സൂചന.
ഇതിന് പിന്നാലെയാണ് ആനന്ദകുമാർ മുൻകൂർ ജാമ്യം തേടിയത്. നിലവിൽ ആനന്ദകുമാർ ഒളിവിലാണെന്നാണ് സൂചന. ഇയാളുടെ ശാസ്തമംഗലത്തെ വീട് പൂട്ടിയ നിലയിലാണ്.