ന്യൂ​ഡ​ൽ​ഹി: ആ​ന എ​ഴു​ന്ന​ള്ള​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ പൂ​ര​പ്രേ​മി സം​ഘം സു​പ്രീം കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ള്‍ ന​ല്‍‌​കി​യ ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി​ചേ​രാ​നാ​ണ് പൂ​ര​പ്രേ​മി സം​ഘം അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

ഉ​ത്ത​ര​വി​ന് കാ​ര​ണ​മാ​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ആ​ഭ്യ​ന്ത​ര സ​മി​തി പ​രി​ശോ​ധി​ക്കു​ക, പ്ര​ത്യേ​ക ബെ​ഞ്ചി​ന്‍റെ പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത നി​ർ​ദേ​ശ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും പു​നഃ​പ​രി​ശോ​ധി​ക്കു​ക, ഉ​ത്സ​വ​ങ്ങ​ള്‍​ക്കും എ​ഴു​ന്ന​ള്ള​ത്തി​നും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സം​ര​ക്ഷ​ണം ന​ല്‍​കു​ക.

ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ള്‍‌​ക്ക് വി​ദേ​ശ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് പൂ​ര​പ്രേ​മി സം​ഘം ഉ​ന്ന​യി​ക്കു​ന്ന​ത്. എ​ഴു​ന്ന​ള്ള​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു.