രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കുന്നു; ഗവർണറുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
Monday, February 10, 2025 7:32 PM IST
തിരുവനന്തപുരം: രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കുന്നതിനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി. മന്ത്രിമാരായ പി. രാജീവ്, ആര്.ബിന്ദു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വിസി നിയമനത്തിന്റെ പേരിൽ സർക്കാരും ഗവർണറും രണ്ട് തട്ടിലായിരുന്നു. സര്‍വകലാശാലകളിലടക്കം സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി ഉണ്ടാക്കുന്നതായി മന്ത്രിമാർ ഗവർണറെ അറിയിച്ചു എന്നാണ് സൂചന.
എന്നാൽ ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിലേക്കെത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.