രഹാനയും സൂര്യയും തിളങ്ങി; മുംബൈ ശക്തമായ നിലയിൽ
Monday, February 10, 2025 6:41 PM IST
കോല്‍ക്കത്ത: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഹരിയാനയ്ക്കെതിരേ മുംബൈ മികച്ച സ്കോറിലേക്ക്. മുംബൈയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 315 റൺസ് പിന്തുടർന്ന ഹരിയാന 301 റൺസിന് എല്ലാവരും പുറത്തായിരുന്നു.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച മുംബൈ നാലു വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എന്ന നിലയിലാണ്. ആറുവിക്കറ്റ് കൈയിലിരിക്കെ മുംബൈയ്ക്ക് ഇപ്പോൾ 292 റൺസ് ലീഡായി. സൂര്യകുമാർ യാദവും അജിങ്ക്യാ രഹാനെയും മുംബൈയ്ക്ക് വേണ്ടി തിളങ്ങി.
സൂര്യകുമാർ 70 റൺസെടുത്ത് പുറത്തായി. 88 റൺസുമായി രഹാനെയും 30 റൺസുമായി ശിവം ദുബെയുമാണ് ക്രീസിൽ. ആയുഷ് മഹാത്രെ (31), ആകാശ് ആനന്ദ് (10), സിദ്ധേഷ് ലാഡ് (43) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്.
രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ചിന് 263 എന്ന നിലയിലായിരുന്നു ഹരിയാന. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 52 റണ്‍സ് മാത്രം പിറകില്‍. എന്നാല്‍ 38 റണ്‍സിനിടെ ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ കൂടി ഹരിയാനയ്ക്ക് നഷ്ടമായി.
ആറ് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുല്‍ താക്കൂറാണ് മുംബൈയെ തകര്‍ത്തത്. ഷംസ് മുലാനി, തനുഷ് കോട്യാൻ എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.