നിർണായക ലീഡുമായി കേരളം; ജമ്മു കാഷ്മീർ പൊരുതുന്നു
Monday, February 10, 2025 6:25 PM IST
പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ ജമ്മു കാഷ്മീർ പൊരുതുന്നു. ആദ്യ ഇന്നിംഗ്സിൽ കേരളം ഒരു റൺസിന്റെ നിർണായക ലീഡു നേടിയിരുന്നു.
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ജമ്മു മൂന്ന് വിക്കറ്റ് നഷ്ടത്തില്‍180 റണ്‍സ് എന്ന നിലയിലാണ്. ഇപ്പോള്‍ 179 റണ്‍സിന്റെ ലീഡുണ്ട്. പരസ് ദോഗ്ര (73), കനയ്യ വധാവന് (42) എന്നിവരാണ് ക്രീസില്‍.
ഒമ്പതിന് 200 എന്ന നിലയിൽ മൂന്നാംദിനം ക്രീസിലിറങ്ങിയ കേരളത്തിന് സൽമാൻ നിസാറും (112) ബേസിൽ തമ്പിയും (15) ചേർന്ന് പടുത്തുയർത്തിയ കൂട്ടുകെട്ടാണ് നിർണായക ലീഡ് സമ്മാനിച്ചത്.
172 പന്തിൽ നാലു സിക്സും 12 ബൗണ്ടറികളും ഉൾപ്പെടുന്നതാണ് സൽമാന്റെ സെഞ്ചുറി. ലീഡ് ഒരു റൺസ് മാത്രമേ ഉള്ളൂവെങ്കിലും അത് കേരളത്തെ സംബന്ധിച്ച് നിർണായകമാണ്.
ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ മത്സരം സമനിലയില്‍ അവസാനിച്ചാലും കേരളത്തിന് സെമി ഫൈനലില്‍ കടക്കാന്‍ സാധിക്കും.