കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Monday, February 10, 2025 4:14 PM IST
കോട്ടയം: കാണാതായ യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാട് സ്വദേശി സച്ചിൻ സജി (22)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നു. യുവാവ് കുളത്തിൽ ചാടി ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം.
കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.