തണ്ണിത്തോട് അവശനിലയിൽ കണ്ട കാട്ടാന ചരിഞ്ഞു
Monday, February 10, 2025 2:48 PM IST
പത്തനംതിട്ട: ഞായറാഴ്ച തണ്ണിത്തോട് അവശനിലയിൽ കണ്ട കാട്ടാന ചരിഞ്ഞു. കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വനത്തിനുള്ളിലാണ് കാട്ടാന ചരിഞ്ഞത്.
35 വയസുള്ള പിടിയാനയാണ് ചരിഞ്ഞതെന്ന് വനംവകുപ്പ് അറിയിച്ചു. ഞായറാഴ്ച ആന തണ്ണിത്തോടിൽ പുഴയിൽ നിലയുറപ്പിച്ചിരുന്നു. ആനയുടെ ശരീരത്തിൽ മുറിവുകൾ ഇല്ലായിരുന്നു.
കുട്ടിയാനയോടൊപ്പമാണ് ആന പുഴയിലെത്തിയത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ കാടുകയറ്റിയത്.