മഹാകുംഭമേളയിലെ തിരക്ക്; 300 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതക്കുരുക്ക്
Monday, February 10, 2025 1:25 PM IST
പ്രയാഗ് രാജ്: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ തിരക്കിന് പിന്നാലെ അയൽസംസ്ഥാനമായ മധ്യപ്രദേശിൽ 300 കിലോമീറ്ററോളം നീളത്തിൽ ഗതാഗതക്കുരുക്ക്.
ഞായറാഴ്ച ഗതാഗതം നിർത്തിവയ്ക്കേണ്ട അവസ്ഥവരെ മധ്യപ്രദേശ് പോലീസിന് ഉണ്ടായി. പ്രയാഗ് രാജിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങൾ മധ്യപ്രദേശിലെ വിവിധ മേഖലകളിൽ നിർത്തിയിട്ടതാണ് 300 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ ഇടയാക്കിയത്.
ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്. ഫെബ്രുവരി 12ന് മാംഗി പൂർണിമയും ഫെബ്രുവരി 26ന് മഹാശിവരാത്രിയുമാണ് ഇനിയുള്ള സുപ്രധാന ദിവസങ്ങൾ.
മഹാകുംഭമേളയിലെ തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തിയെന്നാണ് വിശദമാക്കുന്നത്.