കടലില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Monday, February 10, 2025 12:47 PM IST
ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ കടലില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് സമീപം മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് ഇവര്‍ വലയുപയോഗിച്ച് മൃതദേഹം കരയ്ക്കടുപ്പിച്ചു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തോട്ടപ്പുഴ തീരദേശ പോലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.