മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ചു; ഡിവൈഎസ്പിക്കെതിരെ വകുപ്പ്തല അന്വേഷണം
Monday, February 10, 2025 11:33 AM IST
ആലപ്പുഴ: മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡിവൈഎസ്പിക്കെതിരെ വകുപ്പ്തല അന്വേഷണം. ഞായറാഴ്ച രാത്രിയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്തത്.
സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
എന്നാല്‍ ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചതെന്നാണ് ഡിവൈഎസ്പിയുടെ മൊഴി. ഞായറാഴ്ച രാത്രി ചന്തിരൂരില്‍ വെച്ചാണ് അരൂര്‍ പോലീസ് ഡിവൈഎസ്പിയെ കസ്റ്റഡിയില്‍ എടുത്തത്.