കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ച​രി​ത്ര​വി​ല​യി​ലേ​ക്ക് വീ​ണ്ടും കു​തി​ച്ചു​ക​യ​റി സ്വ​ർ​ണം. പ​വ​ന് 280 രൂ​പ​യും ഗ്രാ​മി​ന് 35 രൂ​പ​യു​മാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 63,840 രൂ​പ​യി​ലും ഗ്രാ​മി​ന് 7,980 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​വ​ന് 64,000 രൂ​പ​യെ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക് ഇ​നി 160 രൂ​പ​യു​ടെ കു​റ​വ് മാ​ത്ര​മാ​ണു​ള്ള​ത്.

അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ര്‍​ണം പ​വ​ന് 200 രൂ​പ വ​ർ​ധി​ച്ച് 52,680 രൂ​പ​യി​ലും ഗ്രാ​മി​ന് 25 രൂ​പ വ​ർ​ധി​ച്ച് 6,585 രൂ​പ​യി​ലു​മെ​ത്തി.

ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന് 24ന് 60,440 ​രൂ​പ​യാ​യി ഉ​യ​ർ​ന്ന് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലെ​ത്തി. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി​യി​രു​ന്നു.

ഈ ​മാ​സം ഒ​ന്നി​ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 61,960 രൂ​പ​യാ​യി​രു​ന്നു വി​ല. മൂ​ന്നി​ന് 320 രൂ​പ ഇ​ടി​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് വീ​ണ്ടും കു​തി​ച്ചു. നാ​ലി​ന് ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ​യും അ​ഞ്ചി​ന് 760 രൂ​പ​യും ആ​റി​ന് 200 രൂ​പ​യും ഉ​യ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഏ​ഴി​ന് മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷം എ​ട്ടി​ന് 120 രൂ​പ ഉ​യ​ർ​ന്നു.
2024ൽ ​ഇ​തു​വ​രെ മാ​ത്രം കേ​ര​ള​ത്തി​ൽ പ​വ​ൻ വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന 6,640 രൂ​പ​യാ​ണ്.

ആ​ഗോ​ള വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും ഡോ​ള​ര്‍ ശ​ക്തി​യാ​ര്‍​ജി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഘ​ട​ക​ങ്ങ​ളു​മാ​ണ് സ്വ​ര്‍​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര സ്വ​ർ​ണ​വി​ല ക​ഴി​ഞ്ഞ​വാ​രം രേ​ഖ​പ്പെ​ടു​ത്തി​യ ഔ​ൺ​സി​ന് 2,886.07 ഡോ​ള​ർ എ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ നി​ന്ന് താ​ഴെ​വീ​ണെ​ങ്കി​ലും ഇ​ന്നു വീ​ണ്ടും തി​രി​ച്ചു​ക​യ​റി. 2,860 ഡോ​ള​ർ വ​രെ താ​ഴ്ന്ന​ശേ​ഷം 2,876 ഡോ​ള​റി​ലേ​ക്കാ​ണ് തി​രി​ച്ചു​ക​യ​റി​യ​ത്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ വ്യാ​പാ​ര ന​യ​ങ്ങ​ള്‍ ആ​ഗോ​ള വ്യാ​പാ​ര യു​ദ്ധ​ത്തി​ലേ​ക്ക് വ​ഴി​വ​ക്കു​മെ​ന്ന് ആ​ശ​ങ്ക ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ല്‍ നി​ക്ഷേ​പ​ക​ര്‍ സ്വ​ര്‍​ണ​ത്തി​ലേ​ക്ക് മാ​റി​യ​താ​ണ് വി​ല ഉ​യ​രാ​ന്‍ കാ​ര​ണം.

അ​തേ​സ​മ​യം, വെ​ള്ളി നി​ര​ക്കി​ല്‍ മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് 106 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഹാ​ള്‍​മാ​ര്‍​ക് വെ​ള്ളി​യു​ടെ വി​ല മാ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.