"പോലീസിൽ ആർഎസ്എസ് പിടിമുറുക്കി': സിപിഎം തൃശൂർ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
Monday, February 10, 2025 9:49 AM IST
തൃശൂര്‍: സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമർശനം. പോലീസിൽ ആർഎസ്എസ് പിടിമുറുക്കി. പോലീസിനെ വേട്ടപ്പട്ടിയെപ്പോലെ അഴിച്ചുവിട്ടെന്നും പാർട്ടിക്കോ സർക്കാരിനോ പോലീസിൽ നിയന്ത്രണമില്ലെന്നും ജില്ലാ സമ്മേളനത്തിന്റെ പൊതുചർച്ചയിൽ പ്രതിനിധികൾ ആഞ്ഞടിച്ചു.
സർക്കാർ ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗം നിലനിൽക്കുന്നതിനാൽ ജനങ്ങളുടെ വിഷയങ്ങളുമായി ചെല്ലാൻ ജനപ്രതിനിധികൾക്ക് പോലും കഴിയുന്നില്ലെന്നും വിമർശനമുയർന്നു.
തുടര്‍ച്ചയായി ഉണ്ടായ ചേലക്കരയിലെ സ്ഥാനാര്‍ഥി മാറ്റത്തിലും വിമര്‍ശനം ഉന്നയിച്ചു. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച വീട്ടമ്മമാരുടെ പെന്ഷന് നടപ്പാക്കാത്തതിലും രൂക്ഷ വിമര്‍ശനം ഉയർന്നു.
സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന അവസാനത്തെ ജില്ലാ സമ്മേളനമാണ് തൃശൂരിലേത്. ചൊവ്വാഴ്ച നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. നിലവില്‍ ജില്ലാ സെക്രട്ടറിയായ എം.എം. വര്‍ഗീസ് ചുമതല ഒഴിഞ്ഞേക്കും. എംഎല്‍എ കെ.വി. അബ്ദുല്‍ ഖാദര്‍ സിഐടിയു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് എന്നിവരെയാണ് പുതിയ സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കുന്നത്.