ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണം; എഎസ്ഐക്ക് ഗുരുതര പരിക്ക്
Monday, February 10, 2025 9:24 AM IST
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ കല്ലുകൊണ്ടുള്ള ആക്രമണത്തിൽ എഎസ്ഐക്ക് ഗുരുതര പരിക്ക്. തൃക്കാക്കര എഎസ്ഐ ഷിബി കുര്യനാണ് പരിക്കേറ്റത്. പ്രതി ധനഞ്ജയനെ പോലീസ് പിടികൂടിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. തൃക്കാക്കര ഡിഎല്‍എഫ് ഫ്ലാറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട ധനഞ്ജയൻ വാഹനങ്ങള്‍ തടയുകയും റോഡില്‍ പരാക്രമം കാട്ടുകയും ചെയ്തത് അറിഞ്ഞാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.
ഇതിനിടെ അക്രമാസക്തനായ പ്രതി എഎസ്ഐയുടെ തലയില്‍ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയായിരുന്നു.