പാതിവില തട്ടിപ്പ്: നേരത്തെ പരാതി ലഭിച്ചിട്ടും കാര്യമായ അന്വേഷണം നടന്നില്ല; പോലീസിന് ഗുരുതര വീഴ്ച
Monday, February 10, 2025 7:24 AM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ പോലീസിന് ഗുരുതര വീഴ്ച. ഇത് സംബന്ധിച്ച് 2024 ഒക്ടോബറിൽ പരാതി ലഭിച്ചിട്ടും കാര്യമായ അന്വേഷണം നടന്നില്ല.
പാതിവില തട്ടിപ്പ് ചൂണ്ടിക്കാട്ടി ബത്തേരി സ്വദേശിയാണ് പരാതി നൽകിയിരുന്നത്. വയനാട് എസ്പിക്കായിരുന്നു പരാതി നൽകിയത്.
എന്നാൽ ഉത്പന്നങ്ങൾ കിട്ടാത്ത പ്രശ്നമില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം അക്കൗണ്ടിൽ ഇനി 10 ലക്ഷം മാത്രമാണ് ബാക്കിയുള്ളതെന്നും ലഭിച്ച കോടികൾ തീർന്നെന്നും അനന്തു മൊഴിനൽകി.