ട്രക്കിനടിയിൽ പെട്ട് നാലു പേർ മരിച്ചു
Monday, February 10, 2025 6:54 AM IST
പലൻപുർ: ഗുജറാത്തിൽ മണൽ കൊണ്ടുപോയിരുന്ന ട്രക്കിനടിയിൽപെട്ട് മൂന്ന് വനിതാ തൊഴിലാളികളും ഒരു ശിശുവും മരിച്ചു. രേണുകാബെൻ ഗനാവ, സോണൽബെൻ നിനമ, ഇലാബോൻ ഭാഭോർ, രുദ്ര എന്നിവരാണ് മരിച്ചത്.
ബനസ്കന്ത ജില്ലയിലെ ഖെൻഗർപുര ഗ്രാമത്തിൽ ഇന്നലെയാണ് അപകടം നടന്നത്. വീതി കുറഞ്ഞ വഴിയിലൂടെ കടന്നുപോകാൻ ശ്രമിക്കവേ സമീപത്ത് മതിൽനിർമാണത്തിനായി കുഴിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വാഹനം മറിയുകയായിരുന്നു.