നിലപാട് വ്യക്തമാക്കി ടിവികെ; വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ചാൽ സഖ്യ ചർച്ച
Monday, February 10, 2025 4:17 AM IST
ചെന്നൈ: നടൻ വിജയ്യുടെ നേതൃത്വത്തിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകം (ടിവികെ) തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചു. 2026 നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് മുഖ്യമന്ത്രി സ്ഥാനാർഥിയാകും.
വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി ടിവികെ സഖ്യ ചർച്ചകൾ നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യ ചർച്ചകൾ നടത്തിയിട്ടില്ലെന്നും ടിവികെ വക്താവ് പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിൽ ഡിഎംകെയെ നേരിടാൻ അണ്ണാ ഡിഎംകെ - ടിവികെ സഖ്യം ഉണ്ടാക്കും എന്ന പ്രചാരണം ശക്തമായത്തോടെയാണ് വിശദീകരണവുമായി തമിഴക വെട്രി കഴകം രംഗത്ത് എത്തിയത്.
പാർട്ടി രൂപീകരിച്ചതു മുതൽ ഡിഎംകെയേയും മുഖ്യമന്ത്രി സ്റ്റാലിനെയും കടന്നാക്രമിച്ചാണ് വിജയ്യുടെ നീക്കം.