രാജ്യ തലസ്ഥാനത്തെ മുഖ്യമന്ത്രി ആര്; ബിജെപി ദേശീയ നേതൃത്വം ചർച്ച നടത്തും
Sunday, February 9, 2025 6:14 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ബിജെപി നേതൃത്വം ചർച്ച തുടങ്ങി. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിന് പോകും മുൻപ് മുഖ്യമന്ത്രിയാരെന്നതിൽ തീരുമാനം ഉണ്ടായേക്കും.
അരവിന്ദ് കേജരിവാളിനെ തോൽപ്പിച്ച പർവേഷ് വർമ, പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. ദേശീയ നേതൃത്വത്തിന്റെതാണ് അന്തിമ തീരുമാനമെന്ന് സംസ്ഥാന നേതാക്കൾ പറഞ്ഞു.
വിജയാഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കോൺഗ്രസിനൊപ്പം കൂടിയവരെല്ലാം പരാജയപ്പെടുകയാണെന്നും ബിജെപിയുടെ വോട്ട് കൈക്കലാക്കാനാകില്ലെന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞെന്നും മോദി പറഞ്ഞു.