ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വന്പൻ ജയം
Saturday, February 8, 2025 7:04 PM IST
ചെന്നൈ: ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വന്പൻ ജയം. 91558 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഡിഎംകെ സ്ഥാനാർഥി വി.സി.ചന്ദിരകുമാർ വിജയിച്ചത്. നാം തമിളർ കക്ഷിയുടെ എം.കെ. സീതാലക്ഷ്മിയാണ് രണ്ടാം സ്ഥാനത്ത്.
ചന്ദിരകുമാർ 115709 വോട്ട് നേടിയപ്പോൾ സീതാലക്ഷ്മി 24151 വോട്ടാണ് നേടിയത്. 963 വോട്ട് നേടിയ സ്വതന്ത്ര സ്ഥാനാർഥി കെ.കലൈയരശൻ ആണ് മൂന്നാം സ്ഥാനത്ത്.
അണ്ണാഡിഎംകെയും ബിജെപിയും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. മണ്ഡലത്തിലെ എംഎൽഎ ആയിരുന്ന കോൺഗ്രസിന്റെ ഇ.വി.കെ.എസ്. ഇളങ്കോവന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.