ഡൽഹിയിൽ ആളുകള്‍ മാറ്റത്തിനായ് വോട്ട് ചെയ്തു; പരാജയപ്പെട്ടവര്‍ കഠിനമായി പരിശ്രമിക്കണമെന്ന് പ്രിയങ്ക
Saturday, February 8, 2025 4:50 PM IST
കല്‍പ്പറ്റ: രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ മാറ്റത്തിനുവേണ്ടി വോട്ട് രേഖപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കാര്യങ്ങള്‍ നടക്കുന്ന രീതിയില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍. പരാജയപ്പെട്ടവര്‍ കൂടുതല്‍ കഠിനമായി പരിശ്രമിക്കുകയും ആളുകളുടെ വിഷയങ്ങളില്‍ പ്രതികരിക്കുകയും വേണമെന്നും പ്രിയങ്ക വ്യക്തമാക്കി.
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന കാര്യം തെരഞ്ഞെടുപ്പിന് മുന്‍പേ നടന്ന പാര്‍ട്ടി യോഗങ്ങളില്‍ തന്നെ വ്യക്തമായിരുന്നു. ആളുകള്‍ മാറ്റത്തിനു വേണ്ടി വോട്ട് ചെയ്തുവെന്നാണ് മനസിലാക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.