എഎപിയെ ജയിപ്പിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്ന് കോണ്‍ഗ്രസ്
Saturday, February 8, 2025 12:42 PM IST
ന്യൂഡല്‍ഹി: ആംആദ്മി പാർട്ടിയെ (എഎപി) ജയിപ്പിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്ന് കോണ്‍ഗ്രസ്. എഎപിയുടെ വിജയം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമല്ലെന്നും ഡല്‍ഹിയിലെ കോണ്‍ഗ്രസ് വക്താവായ സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
15 വര്‍ഷത്തോളം തങ്ങള്‍ ഭരിച്ച മണ്ണാണ് ഡല്‍ഹി. തുടര്‍ന്നും തങ്ങള്‍ക്ക് സാധ്യതയുള്ള തട്ടകമാണിതെന്നും സുപ്രിയ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ആവേശകരമായ പ്രചാരണം നടത്തുകയെന്നതും ശക്തമായ മത്സരം സൃഷ്ടിക്കുകയുമായിരുന്നു തങ്ങളുടെ ലക്ഷ്യം.
ഇത് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. അല്ലാതെ എഎപിയെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.