വിജയമുറപ്പിച്ച് ബിജെപി; പാർട്ടി ക്യാന്പിൽ ആഘോഷം തുടങ്ങി
Saturday, February 8, 2025 11:04 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേവല ഭൂരിപക്ഷം കടന്നതോടെ ബിജെപി ക്യാന്പിൽ ആഘോഷം തുടങ്ങി. നിലവില്‍ 41 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.
നിലവിലെ ഭരണകക്ഷിയായ എഎപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. 29 സീറ്റുകളിൽ മാത്രമാണ് എഎപിക്ക് നിലവിൽ ലീഡുള്ളത്.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മര്‍ലേനയും മുന്‍ മന്ത്രിയായിരുന്ന മനീഷ് സിസോദിയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ ആദ്യഘട്ടം മുതല്‍ പിന്നിലാണ്. ഇടയ്ക്ക് കേജരിവാൾ ലീഡ് തിരിച്ചുപിടിച്ചെങ്കിലും വീണ്ടും പിന്നിലേക്ക് പോയി. അതേസമയം കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ലീഡ് നിലനിർത്താനായില്ല.