രഞ്ജി ക്വാര്‍ട്ടര്‍: കേരളത്തിന് നിര്‍ണായക ടോസ്, ജമ്മു കാഷ്മീരിന് ബാറ്റിംഗ്
Saturday, February 8, 2025 10:38 AM IST
പുനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരേ ജമ്മു കാഷ്മീരിന് ബാറ്റിംഗ്. പൂനയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിലാണ് ജമ്മു കാഷ്മീർ. 16 റൺസുമായി യാവർ ഹസനും നാലു റൺസുമായി വിവ്രാന്ത് ശർമയുമാണ് ക്രീസിൽ. 14 റൺസെടുത്ത ശുഭം ഖജുരിയയുടെ വിക്കറ്റാണ് നഷ്ടമായത്. എം.ഡി. നിതീഷിനാണ് വിക്കറ്റ്.
അഞ്ചുവർഷത്തിനു ശേഷമാണ് കേരളം രഞ്ജി ട്രോഫി ക്വാർട്ടർ കളിക്കുന്നത്. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ബിഹാറിനെതിരേ ഇന്നിംഗ്സ് ജയത്തോടെ 28 പോയിന്റുമായി രണ്ടാമതായാണ് കേരളം നോക്ക് ഔട്ട് റൗണ്ടില്‍ കടന്നത്.
ജമ്മു കാഷ്മീർ പ്ലേയിംഗ് ഇലവൻ: പി.കെ. ദോഗ്ര (ക്യാപ്റ്റൻ), ശുഭം ഖജുരിയ, യാവർ ഹസൻ, വിവ്രാന്ത് ശർമ, ആഖിബ് നബി, സഹിൽ ലോത്ര, ആബിദ് മുഷ്താഖ്, യുധ്വിർ സിംഗ്, ഉമർ നസീർ, കനയ്യ വധവാൻ, ലോനെ നസിർ മുസാഫർ.
കേരള പ്ലേയിംഗ് ഇലവൻ: സച്ചിൻ ബേബി (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, ഷോൺ റോജർ, ജലജ് സക്സേന, ആദിത്യ സർവാതെ, ബേസിൽ തമ്പി, എം.ഡി. നിതീഷ്, എൻ.പി. ബേസിൽ.