ഡല്‍ഹിയില്‍ തീപാറുന്ന പോരാട്ടം; ലീഡ് തിരിച്ചുപിടിച്ച് എഎപി
Saturday, February 8, 2025 9:19 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒന്നേകാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് തിരിച്ചുപിടിച്ച് എഎപി. 69 സീറ്റുകളുടെ ഫലം പുറത്തുവരുമ്പോള്‍ 36 സീറ്റുകളിലാണ് ഐപി ലീഡുയര്‍ത്തിയത്. ബിജെപി 32 സീറ്റില്‍ ലീഡ് നിലനിര്‍ത്തി. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമാണ് ആദ്യഘട്ടം മുതല്‍ ലീഡ് നിലനിര്‍ത്താനായത്.
അതേസമയം ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മർലേനയും മുൻ മന്ത്രിയായിരുന്ന മനീഷ് സിസോദിയും അടക്കമുള്ള പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്.
എഎപിയിൽ നിന്ന് മന്ത്രിസ്ഥാനം അടക്കം രാജിവച്ച് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിലാണ്. ഡൽഹിയിൽ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്.