ഡൽഹിയിൽ ബിജെപിയും ആംആദ്മിയും ഒപ്പത്തിനൊപ്പം
Saturday, February 8, 2025 9:12 AM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന ഡൽഹിയിൽ ബിജെപിയും ആംആദ്മിയും ഒപ്പത്തിനൊപ്പം. ബിജെപി 35 സീറ്റുകളിലും ആംആദ്മി 34 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ഒരു ഘട്ടത്തിൽ ബിജെപി 50 സീറ്റുകളിൽ ലീഡ് ഉയർത്തിയിരുന്നു. ഈ ഘട്ടത്തിൽ ആംആദ്മി 19 സീറ്റുകളിലേക്ക് ഇടിഞ്ഞിരുന്നു. കോൺഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.