ലീഡ് മാറി മറിഞ്ഞ് ഡൽഹി
Saturday, February 8, 2025 9:03 AM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന ഡൽഹിയിൽ ലീഡ്നില മാറി മറിയുന്നു. ആംആദ്മിയും ബിജെപിയും തമ്മിൽ ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.
ആംആദ്മി 29 സീറ്റുകളിലും ബിജെപി 36 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ഒരു ഘട്ടത്തിൽ 42 സീറ്റുകളിൽ വരെ ബിജെപി ലീഡ് ഉയർത്തിയിരുന്നു.
അതേസമയം ആംആദ്മിയുടെ മുതിർന്ന നേതാക്കൾ പലയിടങ്ങളിലും പിന്നിലാണ്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മർലേനയും മുൻ മന്ത്രിയായിരുന്ന മനീഷ് സിസോദിയും പിന്നിലാണ്.