എഎപി വിട്ട് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിൽ
Saturday, February 8, 2025 8:54 AM IST
ന്യൂഡൽഹി: ഡൽഹിയിൽ എഎപിയിൽ നിന്ന് മന്ത്രിസ്ഥാനം അടക്കം രാജിവച്ച് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിൽ. ബിജ്വാസന് മണ്ഡലത്തില്‍നിന്നാണ് ഗെലോട്ട് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനിൽക്കെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി കൈലാഷ് ഗെലോട്ട് അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്. ആഭ്യന്തരം, ഭരണപരിഷ്കാരം, ഐടി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രിയായിരുന്നു ഗെലോട്ട്.
ആദ്യഫലസൂചനകൾ പുറത്തുവരുന്പോൾ ആംആദ്മി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മർലേനയും മുൻ മന്ത്രിയായിരുന്ന മനീഷ് സിസോദിയയും അടക്കമുള്ള പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്.