കേജരിവാളും അതിഷിയും സിസോദിയയും പിന്നിൽ
Saturday, February 8, 2025 8:24 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥലത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ ആംആദ്മിക്ക് കനത്ത തിരിച്ചടി. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മർലേനയും മുൻ മന്ത്രിയായിരുന്ന മനീഷ് സിസോദിയും പിന്നിലാണ്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ കേജരിവാൾ പിന്നിലാണ്.
അതേസമയം ബിജെപി 15 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്. ആംആദ്മി അഞ്ച് സീറ്റിൽ മാത്രമാണ് ലീഡ്. കോണ്‍ഗ്രസിന് ഇതുവരെ ഒരു സീറ്റിൽപോലും ലീഡ് നേടാനായിട്ടില്ല.