ഡൽഹിയിൽ ബിജെപിക്ക് മുന്നേറ്റം
Saturday, February 8, 2025 8:21 AM IST
ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി മുന്നിൽ. 16 സീറ്റുകളുടെ ഫലം പുറത്തുവരുന്പോൾ 12 സീറ്റിൽ ബിജെപി മുന്നിലാണ്. എഎപിക്ക് നാല് സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്.
കോൺഗ്രസ് ഒരു സീറ്റിൽ ഇടയ്ക്ക് ലീഡ് പിടിച്ചെങ്കിലും ഇത് നിലനിർത്താനായില്ല. ഡൽഹിയിൽ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്.
എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന നിലപാടാണ് എഎപിക്കുള്ളത്. കോൺഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും.