ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ലീഡ് ബിജെപിക്ക്
Saturday, February 8, 2025 8:05 AM IST
ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആദ്യ ലീഡ് ബിജെപിക്ക്. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി ഒരു സീറ്റിന് മുന്നിലാണ്.
ഡൽഹിയിൽ 70 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 19 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. ഓരോ കേന്ദ്രത്തിന്റെയും ചുമതലയ്ക്ക് എഡിസിപിമാരെ നിയോഗിച്ചിട്ടുണ്ട്. 19 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 38 കമ്പനി സിഎപിഎഫിനെ വിന്യസിച്ചിട്ടുണ്ട്.