എഫ്എ കപ്പ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
Saturday, February 8, 2025 7:32 AM IST
മാഞ്ചസ്റ്റർ: എഫ്എ കപ്പിലെ നാലാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലെയ്സ്റ്റർ സിറ്റിയെ ആണ് തോൽപ്പിച്ചത്.
ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സ്വന്തമാക്കുകയായിരുന്നു. ജോഷ്വ സിർക്ക്സിയും ഹാരി മഗ്വറും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോളുകൾ നേടിയത്.
ബോബി ഡി കൊർഡോവയാണ് ലെയ്സ്റ്റർ സിറ്റിക്കായി ഗോൾ സ്കോർ ചെയ്തത്.