മൈസൂരുവിൽ വാഹനാപകടം; ചികിത്സയിലിരുന്ന മലയാളി നൃത്തഅധ്യാപിക മരിച്ചു
Saturday, February 8, 2025 7:10 AM IST
വയനാട്: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന നൃത്ത അധ്യാപിക മരിച്ചു.
മാനന്തവാടി സ്വദേശിയായ അലീഷ ആണ് മരിച്ചത്. ഭർത്താവ് ജോബിനോടൊപ്പം ബംഗുളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്.
മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.