ക​ൽ​പ​റ്റ: മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ഇ​ന്ന് വ​യ​നാ​ട്ടി​ലെ​ത്തും. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ പ​രി​പാ​ടി​ക​ളി​ലാ​ണ് പ​ങ്കെ​ടു​ക്കു​ക.

എ​ല്ലാ​യി​ട​ത്തും ബൂ​ത്ത്ത​ല നേ​താ​ക്ക​ന്മാ​രു​ടെ ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ പ്രി​യ​ങ്ക പ​ങ്കെ​ടു​ക്കും. പെ​രു​ന്നാ​ൾ ന​ട​ക്കു​ന്ന പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് വൈ​കി​ട്ട് പ്രി​യ​ങ്ക സ​ന്ദ​ർ​ശ​നം ന​ട​ത്തും.