ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത് സു​ര​ക്ഷ​ശ​ക്ത​മാ​ക്കി. ഡ​ൽ​ഹി​യി​ലു​ട​നീ​ളം 19 വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ഓ​രോ കേ​ന്ദ്ര​ത്തി​ലേ​ക്കും എ​ഡി​സി​പി​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും സ്‌​പെ​ഷ്യ​ൽ ക​മ്മീ​ഷ​ണ​ർ ഓ​ഫ് പോ​ലീ​സ് (സി​പി), സ്റ്റേ​റ്റ് പോ​ലീ​സ് നോ​ഡ​ൽ ഓ​ഫീ​സ​ർ (എ​സ്‌​പി​എ​ൻ​ഒ) ദേ​വേ​ഷ് ച​ന്ദ്ര ശ്രീ​വാ​സ്ത​വ അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽ 19 വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഓ​രോ കേ​ന്ദ്ര​ത്തി​ന്‍റെ​യും ചു​മ​ത​ല​യ്ക്ക് എ​ഡി​സി​പി​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 19 വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 38 ക​മ്പ​നി സി​എ​പി​എ​ഫി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ലോ​ക്ക​ൽ പോ​ലീ​സ് ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ദേ​വേ​ഷ് ച​ന്ദ്ര ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

സ്‌​ട്രോം​ഗ് റൂ​മും കൗ​ണ്ടിം​ഗ് ഹാ​ളും അ​ട​ങ്ങു​ന്ന അ​തി​സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി, സെ​ൻ​ട്ര​ൽ ആം ​പോ​ലീ​സ് ഫോ​ഴ്‌​സ് സു​ര​ക്ഷ ഒ​രു​ക്കും. ലോ​ക്ക​ൽ പോ​ലീ​സ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​സ​ര​വും പ്ര​വേ​ശ​ന പോ​യി​ന്‍റും സു​ര​ക്ഷി​ത​മാ​ക്കും.

ഓ​രോ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്നും 100 മീ​റ്റ​ർ അ​ക​ലെ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കും. ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം അം​ഗീ​കൃ​ത വ്യ​ക്തി​ക​ളെ മാ​ത്രം പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കും.

എ​ല്ലാ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും ഫ്രെ​യിം മെ​റ്റ​ൽ ഡി​റ്റ​ക്ട​റു​ക​ൾ, ഹാ​ൻ​ഡ്-​ഹെ​ൽ​ഡ് മെ​റ്റ​ൽ ഡി​റ്റ​ക്‌​ട​റു​ക​ൾ, എ​ക്‌​സ്-​റേ ബാ​ഗേ​ജ് സ്‌​കാ​ന​റു​ക​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലും സെ​ൻ​ട്ര​ൽ ആം ​പോ​ലീ​സ് ഫോ​ഴ്‌​സി​ന്‍റെ ര​ണ്ട് ക​മ്പ​നി​ക​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.