പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കൈയേറ്റംചെയ്ത പ്രതികൾ പിടിയിൽ
Saturday, February 8, 2025 3:14 AM IST
കൊല്ലം: എക്സൈസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത നാല് യുവാക്കൾ അറസ്റ്റിൽ. ചവറ സ്വദേശികളായ നിഹാൻ, നിഹാസ്, ഷിനാൻ, അൽ അമീൻ എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം ഇടപ്പള്ളിക്കോട്ട ഭാഗത്ത് ആണ് എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയത്. പ്രദേശത്ത് ലഹരി ഉപയോഗവും സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇതിനിടെ ഉദ്യോഗസ്ഥരെ യുവാക്കൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് ഉണ്ടായിരുന്ന നാട്ടുകാർ ചേർന്ന് യുവാക്കളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.