ഇൻഡോറിൽ ബൈക്കും മിനി ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; നാലു മരണം
Saturday, February 8, 2025 12:59 AM IST
ഇൻഡോർ: മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തിൽ ആറു പേർ മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് അപകടം.
ബൈക്കും മിനി ബസും ടാങ്കറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മിനി ബസിൽ സഞ്ചരിച്ചിരുന്ന കർണാടക സ്വദേശികളും, ബൈക്കിൽ സഞ്ചരിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികളായ രണ്ട് പേരും മറ്റ് രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 16 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.