ഐഎസ്എൽ: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മുംബൈ സിറ്റിക്ക് ജയം
Saturday, February 8, 2025 12:28 AM IST
ഷില്ലോംഗ്: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ മുംബൈ സിറ്റിക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സി വിജയിച്ചത്.
ബിപിൻ സിംഗും ലാലിയൻസുവാല ചാംഗ്തെയും ആണ് മുംബൈ സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. ബിപിൻ സിംഗ് 41-ാം മിനിറ്റിലും ചാംഗ്തെ 90+2ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ മുംബൈ സിറ്റിക്ക് 31 പോയിന്റായി. ഇതോടെ മുംബൈ സിറ്റി പോയിന്റ് ടേബിളിൽ നാലാമതെത്തി. 29 പോയിന്റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.