സ്വകാര്യ ബസ് ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചു
Friday, February 7, 2025 11:50 PM IST
കൊല്ലം: സ്വകാര്യ ബസ് ഡ്രൈവറെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. കൊല്ലം കടയ്ക്കൽ ആല്‍ത്തറമൂട് സ്വദേശി രാജേഷിനാണ് വെട്ടേറ്റത്.
കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് അക്രമി സംഘവും രാജേഷും തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് രാജേഷ് മൊഴി നൽകി.
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.