ലോറികൾ കൂട്ടിയിടിച്ചു; ഇടയില്‍പെട്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
Friday, February 7, 2025 11:27 PM IST
കാസര്‍ഗോഡ്: നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയ പാതയിൽ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് ദാരുണ അപകടം ഉണ്ടായത്.
ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശികളായ ആഷിക്ക്, തൻവീർ എന്നിവരാണ് മരിച്ചത്. ബൈക്ക് ലോറിക്കടിയിൽപ്പെട്ടാണ് യുവാക്കൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു.
നീലേശ്വരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറിയുടെ ഡ്രൈവർ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.