സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം
Friday, February 7, 2025 11:11 PM IST
ഇടുക്കി: മൂന്നാറിൽ സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. മൂന്നാർ - മറയൂർ റോഡിൽ ഒമ്പതാം മൈലിൽ വച്ചുണ്ടായ ആക്രമണത്തിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു.
ആക്രമണത്തിൽ വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കില്ല. ആനയും വാഹനവും മുഖാമുഖം വന്നപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും മൂന്നാർ ഡിഎഫ്ഒ പറഞ്ഞു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് ആർആർടി സംഘം നിരീക്ഷണം ശക്തമാക്കി.