ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ സി​നി​മാ ഷൂ​ട്ടിം​ഗ് സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം. മൂ​ന്നാ​ർ - മ​റ​യൂ​ർ റോ​ഡി​ൽ ഒ​മ്പ​താം മൈ​ലി​ൽ വ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കി​ല്ല. ആ​ന​യും വാ​ഹ​ന​വും മു​ഖാ​മു​ഖം വ​ന്ന​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നും മൂ​ന്നാ​ർ ഡി​എ​ഫ്ഒ പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ഥ​ല​ത്ത് ആ​ർ​ആ​ർ​ടി സം​ഘം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.