ധനമന്ത്രിയുടേത് അടുക്കും ചിട്ടയുമില്ലാത്ത ബജറ്റ് പ്രസംഗം; വയനാടിന് അനുവദിച്ച തുക ചെറുതായിപ്പോയെന്ന് മുരളീധരൻ
Friday, February 7, 2025 10:42 PM IST
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ക്ഷേമ പെന്‍ഷനില്‍ വര്‍ധന ഉണ്ടായില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്. അടുക്കും ചിട്ടയും ഇല്ലാത്ത ബജറ്റ് പ്രസംഗം ആയിരുന്നു ധനമന്ത്രി നടത്തിയതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
സംസ്ഥാന ബജറ്റ് ജനങ്ങള്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. കേരളം കടക്കെണിയില്‍ ആണെന്ന യാഥാര്‍ഥ്യം മനസിലാക്കിക്കൊണ്ടുള്ള ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.
എന്ത് പറഞ്ഞാലും കിഫ്ബി കിഫ്ബി എന്നുപറയും. ഇപ്പോൾ കിഫ്ബി എന്നു പറഞ്ഞാൽ ടോൾ ആണ്. വയനാട് പാക്കേജിന് അനുവദിച്ചിട്ടുള്ള തുക വളരെ ചെറുതായിപ്പോയെന്നും മുരളീധരൻ കുറ്റപ്പെടുത്തി.