അടിച്ചാല്‍ തിരിച്ചടിക്കും; ട്രംപിന് മറുപടിയുമായി ഇറാന്
Friday, February 7, 2025 10:40 PM IST
ടെഹ്റാന്: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന് മറുപടിയുമായി ഇറാന്. തങ്ങള്‍ക്കുനേരെ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി പറഞ്ഞു.
1979 ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഖമീനി. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കില്‍ പിന്നെ ആ രാജ്യംതന്നെ ബാക്കിയുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
തന്നെ വധിക്കുകയാണെങ്കില്‍ ഇറാന് എന്ന രാജ്യം തന്നെ തുടച്ചുനീക്കാനുള്ള എല്ലാ നിര്‍ദേശവും ഇതിനകം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കാനുള്ള മെമ്മോറാണ്ടത്തില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു.