നവീൻ ബാബുവിന്റെ മരണം; അഭിഭാഷകനെ കുടുംബം ഒഴിവാക്കി
Friday, February 7, 2025 10:12 PM IST
കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകൻ എസ്. ശ്രീകുമാറിനെ മാറ്റിയെന്ന് കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും സിബിഐ അന്വേഷണം മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും കുടുംബം പറയുന്നു.
സിബിഐ അന്വേഷണമല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന് എസ്. ശ്രീകുമാര്‍ വാദിച്ചത്.
തങ്ങൾ ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഭിഭാഷകൻ നിഷേധിച്ചുവെന്നും കുടുംബം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യം കുടുംബത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്ന് മഞ്ജുഷ പറഞ്ഞു.