487 പേരെ കൂടി തിരിച്ചയക്കുമെന്ന് അമേരിക്ക; തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് അറിയിക്കും: വിദേശകാര്യ സെക്രട്ടറി
Friday, February 7, 2025 9:58 PM IST
ന്യൂഡൽഹി: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരായ 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അമേരിക്ക അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. 298 പേരുടെ വിവരങ്ങള്‍ യുഎസ് കൈമാറിയെന്നും മിസ്രി പറഞ്ഞു.
തിരിച്ചയക്കുന്ന കുടിയേറ്റക്കാരോട് മോശം പെരുമാറ്റം പാടില്ലെന്ന് അമേരിക്കയെ അറിയിക്കും. മാർഗനിർദേശപ്രകാരമാണ് നാടുകടത്തൽ നടപ്പാക്കുന്നതെന്ന് വിക്രം മിസ്രി പറഞ്ഞു.
സൈനിക വിമാനം ഇറങ്ങാൻ അനുമതി നൽകിയത് നിലവിലെ ചട്ടപ്രകാരമാണെന്നും മിസ്രി പറഞ്ഞു. അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വിലങ്ങും ചങ്ങലയും അണിയിച്ച് ഇന്ത്യയിലേക്ക് നാടുകടത്തിയ സംഭവത്തിൽ യുഎസിനെ ആശങ്ക അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.