പൂഞ്ചിൽ കുഴിബോംബ് സ്ഫോടനം; അഞ്ച് ഭീകരർ കൊല്ലപ്പെട്ടു
Friday, February 7, 2025 9:11 PM IST
ശ്രീനഗർ: കുഴിബോംബ് സ്ഫോടനത്തിൽ അഞ്ച് പാക് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിലെ ബട്ടാൽ സെക്ടറിൽ ആണ് സംഭവം.
അതിർത്തിയിൽ സുരക്ഷയ്ക്കായി സൈന്യം സ്ഥാപിച്ചിരുന്ന കുഴിബോംബിന് മുകളിലൂടെ നുഴഞ്ഞു കയറാൻ ഭീകരർ ശ്രമിച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്. ഭീകരരുടെ കൈയിലുണ്ടായിരുന്ന സ്ഫോടക വസ്തുവും ഇതോടൊപ്പം പൊട്ടിത്തെറിച്ചു.
അഞ്ച് ഭീകരരും തൽക്ഷണം മരിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചതായും സൈന്യം അറിയിച്ചു.