പോലീസിനെ ആക്രമിച്ച് ഒളിവിൽ കഴിഞ്ഞ കോൺഗ്രസ് നേതാവ് പിടിയിൽ
Friday, February 7, 2025 7:53 PM IST
അമ്പലപ്പുഴ: പുന്നപ്രയിൽ വച്ച് പോലീസിനെ ആക്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പുന്നപ്ര പാലമൂട്ടിൽ സെമീർ (42)നെ മൂന്നാറിൽ നിന്ന് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജനുവരി 30ന് കുറവൻതോട്ടിൽ എഐവൈഎഫ് നടത്തിയ ഗാന്ധി സ്മൃതി പരിപാടിക്കിടെ ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘമെത്തി കൊടി നശിപ്പിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റിരുന്നു.
ആക്രമണത്തിൽ പുന്നപ്ര എസ്എച്ച്ഒ സെപ്റ്റോ ജോൺ, സീനിയർ പോലീസ് ഓഫീസർ ഹരികൃഷ്ണൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ നിയാസ്, അൻസാർ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു.