ശ്രീശാന്തിന് ഒന്നും അറിയില്ല; രൂക്ഷ വിമർശനവുമായി കെസിഎ
Friday, February 7, 2025 7:31 PM IST
കൊച്ചി: മുൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് ഇടം ലഭിക്കാത്തതിൽ കേരള ക്രിക്കറ്റ് അസോസിയേഷന് പങ്കുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു.
കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ഇതിനല്ലെന്നും അസോസിയേഷനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ് നൽകിയതെന്നുമാണ് കെസിഎയുടെ വിശദീകരണം. ഇതിനു പിന്നാലെ താരത്തെ രൂക്ഷമായി വിമർശിച്ച് കെസിഎ രംഗത്ത് എത്തിയിരുന്നു.
വാതുവയ്പ് കേസിൽ ശ്രീശാന്ത് കുറ്റ വിമുക്തനായിട്ടില്ല. എന്നിട്ടും രഞ്ജി ട്രോഫിയിൽ കളിക്കാൻ അവസരം നൽകി. ശ്രീശാന്തിന് കേരള ക്രിക്കറ്റിനെക്കുറിച്ച് അറിയില്ലെന്നും കെസിഎ വ്യക്തമാക്കി.